PADINJARANGADI

അയ്യൂബി എജുസിറ്റി ഗ്രാൻഡ് മീലാദ് റാലി പ്രൌഡമായി

പടിഞ്ഞാറങ്ങാടി :അയ്യൂബി എജുസിറ്റിയുടെ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ നടന്ന അയ്യൂബി എഡ്യൂസിറ്റി ഗ്രാൻഡ് മീലാദ് റാലി പ്രൌഡമായി. എടപ്പാൾ റോഡിലെ സാസ് ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച മീലാദ് റാലി പൈലറ്റ് വാഹനം, ദഫ് മുട്ട്, അറബന മുട്ട് , ഫ്‌ളവർ ഷോ തുടങ്ങിയ കലാ പ്രകടനങ്ങളുടെ അകമ്പടിയോട് കൂടി പട്ടാമ്പി റോഡിലെ റഹ്മത്ത് നഗറിൽ അവസാനിച്ചു.
അബ്ദു റസാഖ് സഅദി ആലൂർ മുഖ്യ പ്രഭാഷണം നടത്തി.
അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്‌സനി, സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി,മുഹമ്മദലി ഫൈസി കൊപ്പം, സുബൈർ ബാഖവി, ഇസ്മായിൽ സിദ്ധീഖി, അബൂബക്കർ അഹ്സനി,ശൗക്കത്ത് ഹാജി,സൈനുദ്ധീൻ ഒതളൂർ, ഷംഫീൽ പി എസ്, അഷറഫ് പി ടി, തുടങ്ങിയവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button