ഐ എ എം ഇ പാലക്കാട് റീജിയൺ അമിഗോസ് കിഡ്സ് ഫെസ്റ്റ് തുടർച്ചയായ നാലാം തവണയും പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ജേതാക്കൾ
പടിഞ്ഞാറങ്ങാടി : കൊമ്പം മൗലാനാ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ഐ എ എം ഇ പാലക്കാട് റീജിയൺ അമിഗോസ് കിഡ്സ് ഫെസ്റ്റിൽ നാനൂറ്റി ഏഴുപത്തി ആറ് പോയിന്റ് നേടി കൊണ്ട് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ തുടർച്ചയായി നാലാം തവണയും ചാമ്പ്യന്മാരായി. നന്നൂറ്റി ഇരുപത്തി മൂന്ന് പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മാട്ടായ രണ്ടാം സ്ഥാനത്തും, നന്നൂറ്റി ഇരുപത്തി ഒന്ന് പോയിന്റുമായി മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്തമാക്കി. രണ്ട് കാറ്റഗറിയിലായി എണ്ണൂറിൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
കാറ്റഗറി പോയിന്റ് ടേബിൾ
കാറ്റഗറി ഒന്ന് വിഭാഗത്തിൽ : എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 200 പോയിന്റുമായി ഒന്നാം സ്ഥാനവും, 187 പോയിന്റുമായി ഇസ്ലാമിക് സെൻട്രൽ സ്കൂൾ ഒറ്റപ്പാലം,മോളൂർ സെൻട്രൽ സ്കൂൾ നെല്ലായ എന്നിവർ രണ്ടാം സ്ഥാനവും, 186 പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാറ്റഗറി രണ്ട് വിഭാഗത്തിൽ :എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 276 പോയിന്റ്, മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 242 പോയിന്റ്, യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 237 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ഉള്ള സമ്മാന വിതരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം നിർവഹിച്ചു.