BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും ‘വന്ദേമാതരം’ ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ എന്ന് കർണാടക സർക്കാർ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.രാജ്യത്തിന്റെ സ്വാതന്ത്ര്യസമര കാലത്ത് ദേശീയതയും ഐക്യവും വളർത്തുന്നതിൽ വന്ദേമാതരം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉത്തരവിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ചടങ്ങുകളിൽ ഗാനം ആലപിക്കുമ്പോൾ ഔദ്യോഗിക പ്രോട്ടോക്കോളും അന്തസ്സും ഏകീകൃതതയും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിച്ചു.പാർട്ടി പരിപാടികളിൽ ദേശീയ ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം മതിയെന്ന 1937ലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രമേയം നടപ്പാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും സമാനമായ രീതിയിൽ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നെങ്കിലും, ഉന്നത വ്യക്തികൾ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങുകൾ ഒഴികെയുള്ള പൊതുപരിപാടികളിൽ പുതിയ ഉത്തരവ് കർശനമായി ബാധകമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button