PADINJARANGADI

പടിഞ്ഞാറങ്ങാടി കുന്നമുച്ചിയില്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:വട്ടേനാട്ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പടിഞ്ഞാറങ്ങാടി കുന്നമുച്ചി സ്വദേശി ആയിഷ ഹൈഫ (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.​കുട്ടിയുടെ മൂത്ത സഹോദരിയും ഇതേ വിദ്യാലയത്തിൽ പത്താം തരത്തിൽ പഠിക്കുന്ന ഫാത്തിമ ഹിബയും ഉമ്മ ജമീലയും കൂടി വീടിന് പുറത്തേക്ക് പോയി തിരിച്ചുവന്ന സമയത്താണ് സംഭവം. അടുക്കളയിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പിതാവ് പുളിക്കൽ അലി മോൻ വിദേശത്താണ്.പിതാവ് തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് അറിയുന്നത്.മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button