CHANGARAMKULAM
അന്തരിച്ച മൊയ്തു മാസ്റ്ററുടെ വസതി കേരള മുസ് ലിം ജമാഅത്ത് ജില്ലാ നേതാക്കൾ സന്ദർശിച്ചു.
ചങ്ങരംകുളം : പ്രാസ്ഥാനിക രംഗത്ത പ്രമുഖനും പന്താവൂർ ഇർശാദ് സ്ഥാപക സാരഥിയുമായിരുന്ന അന്തരിച്ച മൂക്കുതല കെ വി മൊയ്തു മാസ്റ്ററുടെ വസതി കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കൾ സന്ദർശിച്ചു.
ഊരകം അബ്ദുറഹ്മാൻ സഖാഫി, വടശേരി ഹസൻ മുസ് ലിയാർ, ബശീർ ഹാജി പടിക്കൽ , പി വി മുഹമ്മദ് ഹാജി, അലിയാർ ഹാജി കക്കാട്, കുഞ്ഞു കുണ്ടിലങ്ങാടി , സലൈമാൻ ഇന്ത്യനൂർ, വാരിയത്ത് മുഹമ്മദലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്