CHANGARAMKULAM

മഴക്കാലപൂർവ്വ ശുചീകരണത്തിന് നന്നംമുക്ക് പഞ്ചായത്ത് സജ്ജം

ചങ്ങരംകുളം : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന്റെ അവലോകന യോഗം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്ദിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന രാജീവ്, സെക്രട്ടറി വിശാഖ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, എച്ച്.സി. സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ, ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ടൗൺ പ്രദേശം ശനിയാഴ്ച രാവിലെ 9 മുതൽ ശുചീകരിക്കാൻ തീരുമാനിച്ചു. രണ്ടാം വാർഡ് അംഗം അജയ് ഘോഷ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button