EDAPPAL

മഴയെത്തും മുൻപേ: എടപ്പാളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘മഴയെത്തും മുൻപേ’ എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എടപ്പാൾ സെന്ററിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു നിർവ്വഹിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ഓർമ്മിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ സി.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. മുഹമ്മദ് ലൈസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ റഫീഖ്, വാർഡ് മെമ്പർ ജുബൈരിയ കല്ലിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു. ഹെൽത്ത്‌ ഇൻസ്പെക്ടർ ലൈജു ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ ചുള്ളിയിൽ രവീന്ദ്രൻ, മറ്റ് പഞ്ചായത്ത് മെമ്പർമാർ.,ഹെൽത്ത് ഇൻസ്‌പെക്ടർ എച്ച്.ഐ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളികളായി. വരാനിരിക്കുന്ന മഴക്കാലത്ത് പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button