അഭിമന്യുവിൻ്റെ ജീവൻ കാക്കാൻ നാടൊന്നിച്ച് കൈകോർത്തു
തവനൂർ : ഗ്രാമപഞ്ചായത്തിലെ കല്ലൂർ പാണ്ടികശാല പറമ്പിൽ പുരുഷോത്തമൻ്റെ മകൻ അഭിമന്യു (22) ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിലാണ്. അടിയന്തിര മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.50 ലക്ഷത്തോളം തുകയാണ് ചിലവ് അധികൃതർ അറിയിച്ചിട്ടുള്ളത്.സാമ്പത്തിക പിന്നോക്കം നിൽക്കുന്ന അഭിമന്യുവിൻ്റെ കുടുംബത്തിന് ഈ തുക കണ്ടെത്തൽ അസധ്യമാണ്. ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി അഭിമന്യു ചികിത്സാ സഹായ സമിതി രൂപീകരിക്കുകയും. കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ വെച്ച് ജനകീയ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോ ഗ ത്തിൻ നജീബ് ഇല, ഹരീന്ദ്രൻ, ബി.ജി ശ്രീജിത്ത്, മുഹമ്മദ് റാഫി, ശ്രീനിവാസൻ, സുരേഷ് ബാബു, കെ.വി ജിത്തു എന്നിവർ പ്രസംഗിച്ചു.സംഘമത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മഹൽ കമ്മിറ്റി, ക്ഷേത്രകമ്മിറ്റി, ക്ലബ്, കുടുംബശ്രീ, വായനശാല, പ്രവാസികൾ, വാട്ട്സപ്പ് കൂട്ടായ്മകൾ, വിദ്യാലയ പ്രതിനിധികൾ, നാട്ടുകാരും പങ്കെടുത്തു.മുഖ്യ രക്ഷാധികളായി എ.കെ.മുഹമ്മദ്, വി.വി അബ്ദു റഹ്മാൻ മുസ്ലിയാർ, പി.ഉണ്ണികൃഷ്ണൻ, വി.വി അബ്ദുള്ള എന്നിവരും,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് ചെയർമാനായും, കെ.വി ജിത്തു കൺവീനറായും, പി.പി മുകുന്ദൻ ട്രഷററായും .പി.പി ജിത്തു കോർഡിനേറ്ററായും സഹായ സമിതി കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളിലാണ് തുക സമാഹരിക്കേണ്ടത്. പങ്കാളികളാവുവാൻ 8714546545 നംബറിൽ ഗുഗിൾ പെ ചെയ്യുക