BREAKING NEWSLATEST NEWS

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ സി.ജെ.പിയുടേയും, സിപിഎം അടക്കം ഇടതുപാർട്ടികളുടേയും ആംആദ്മി പാർട്ടിയുടേയും നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, സിപിഎം നേതാക്കളായ പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം ദില്ലിയിൽ കസ്റ്റഡിയിലാണ്. സമരത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം പ്രതിഷേധക്കാരെയാണ് ദില്ലി പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്*സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ വിമാനത്തിൽ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല.പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്കേ. അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിൻമാറില്ലെന്നും അഭിജീത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങൾ ഇവർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പുറത്തുവിട്ടു.

തുടർന്ന് റൺവേയിൽ കാത്തു കിടന്ന ബസിലേക്ക് ഇവരെ മാറ്റി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു.

പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.*ദില്ലിയിൽ പ്രതിഷേധം ശക്തം*മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമായി തുടരുകയാണ്. സി ജെ പി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സി ജെ പി പ്രഖ്യാപിച്ചു. മാർച്ചിനെത്തിയ സി ജെ പി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതോടെ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു. രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സി ജെ പി വക്താവ് വ്യക്തമാക്കി.

ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നു. ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും സി ജെ പി അഭ്യർത്ഥിച്ചു.പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ നേതാക്കളെയാണ് പോലീസ് തടഞ്ഞുവെച്ചത്. എന്നാൽ തങ്ങൾ അറസ്റ്റിലായാൽ സമരം നിർത്തിവെക്കില്ലെന്നും പാർട്ടി ഇൻചാർജ് അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ ജന്തർമന്തറിലെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി അഭിജിത് ദിപ്കെയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശം സി.ജെ.പി. പുറത്തുവിട്ടു.

തന്റെ അറസ്റ്റ് മുൻകൂട്ടി കണ്ടുകൊണ്ടാണ് ദിപ്കെ വിഡിയോ ചിത്രീകരിച്ചിരുന്നത്. താനും സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായാൽ അജിങ്ക്യ ഷിൻഡെയെ പിന്തുണയ്ക്കണമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വിഡിയോയിലൂടെ അണികളോട് ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button