BREAKING NEWSLATEST NEWSLocal news
കേരള മുസ്ലിം ജമാഅത്ത് പതാക ദിനം ആചരിച്ചു
പെരുമുക്ക്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമക്ക് കീഴിലെ ബഹുജന വിഭാഗമായ കേരള മുസ്ലിം ജമാഅത്തിന്റെ പതിനൊന്നാമത് സ്ഥാപക ദിനം പെരുമുക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.മർഹൂം റഫീഖ് നഗറിൽ നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ഭാരവാഹി മാന്തടം അലവി ഹാജി പതാക ഉയർത്തി.
ആലംകോട് സർക്കിൾ സെക്രട്ടറി അലിമോൻ പന്താവൂർസന്ദേശ പ്രഭാഷണം നടത്തി, നിസാർ പന്താവൂർ,അബ്ദുൾ മജീദ്. പിസിറാജ് പി.പി, കബീർ കഴുങ്ങിൽ, ഷമീർ പന്താവൂർ , ഷാജി പള്ളത്ത്, കെ.വി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.