KERALA
സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും; നിയന്ത്രണങ്ങൾ തുടരില്ലെന്ന് സൂചന.
ഒമിക്രോൺ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങൾ കൂട്ടില്ലെന്നാണ് നിലവിലെ സൂചന. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ കൂട്ടുന്ന കാര്യത്തിൽ അടുത്ത കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.