KERALA

കോളേജ് അധ്യാപകൻ ചാലിയാറിൽ മുങ്ങിമരിച്ചു.

നിലമ്പൂർ: ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്.
ചാലിയാറിൽ മയിലാടിക്കടവിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കിൽപ്പെടുന്നത്. മുഹമ്മദ് നജീബിനൊപ്പം പിതാവും ഭാര്യാസഹോദരിയുടെ ഭർത്താവും കുളിക്കാൻ ഇറങ്ങിയിരുന്നു. മറ്റു രണ്ടു പേരെയും പുഴയിൽ മീൻ പിടിച്ചുകൊണ്ടിരുന്നവർ രക്ഷപ്പെടുത്തി.
നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button