EDAPPAL

വീട്ടമ്മയെ പുറത്തിറക്കാതെ പരുന്തിന്റെ ആക്രമണം; പിടികൂടി ഫോറസ്റ്റ് ഗാർഡ്

എടപ്പാൾ ∙ വീട്ടമ്മയെ ശല്യം ചെയ്ത ‘വിരുതനെ’ ഫോറസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പിടികൂടി. എടപ്പാൾ തലമുണ്ടയിലാണു സംഭവം. ഏതാനും ദിവസങ്ങളായി തലമുണ്ട താഴത്തേതിൽ ജലീലിന്റെ വീട്ടിൽ താമസമാക്കിയ പരുന്താണ് കഴിഞ്ഞ ദിവസം മുതൽ അക്രമാസക്തനായത്. ജലീലിന്റെ ഭാര്യ ആയിഷയെ വീടിനു പുറത്തിറങ്ങാൻ അനുവദിക്കാതെ വട്ടമിട്ടു പറന്നു.

തലയിലും മുഖത്തും ആക്രമിച്ചു. ഇവരെ കണ്ടാലുടൻ പരുന്ത് ഓടിയെത്തി ആക്രമിക്കും. വാർഡ് അംഗം മുനീറ നാസറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനി ഏരിയ ഗാർഡ് അജിത് കോലൊളമ്പിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരുന്തിനെ പിടികൂടുകയായിരുന്നു. അടുത്ത ദിവസം വനം വകുപ്പിനു കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button