CHANGARAMKULAM
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പി പത്മരാജന്റെ രതിനിർവ്വേദം നോവൽ ചർച്ച ചെയ്തു
ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പി പത്മരാജന്റെ
രതിനിർവ്വേദം നോവൽ ചർച്ച ചെയ്തു.മലയാളസാഹിത്യ ചലച്ചിത്ര രംഗത്തെ അനശ്വര പ്രതിഭയായിരുന്ന പി പത്മരാജന്റെ രതിനിർവ്വേദം കൗമാരകാല പ്രണയത്തിന്റേയും രതികാമനകളുടേയും ചാരുതയാർന്ന ആവിഷ്ക്കാരമാണെന്ന് സോമൻ ചെമ്പ്രത്ത് ആമുഖ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി.രെജികുമാർ പുലാക്കാട് മുകുന്ദൻ ആലങ്കോട് ചന്ദ്രിക രാമനുണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.പ്രമോദ് ത്രിവേദി രചിച്ച തഥാപി എന്ന നോവൽ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.