EDAPPALLocal news

എടപ്പാളിൽ മെയ്‌ 13 മുതൽ ജംബോ സർക്കസ് പ്രദർശനമാരംഭിക്കുന്നു

എടപ്പാൾ : കായംകുളത്തെ ജനനിബിഡമായ വേദിയിൽ ഹർഷാരവങ്ങളേറ്റുവാങ്ങി പ്രദർശനം നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ ഒരു വാർത്ത പരന്നത്.
രാജ്യം അടച്ചിടുന്നു. പുറത്തിറങ്ങരുത്. എല്ലാവരും എവിടെയാണോ ഉള്ളത് അവിടെ തുടരുക. കോവിഡെന്ന മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കിയപ്പോൾ എല്ലാം പെറുക്കിക്കെട്ടി ആ ടെന്റിൽ കഴിഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും ജെമിനി സർക്കസ് ഉടമ അജയശങ്കറിനും സംഘത്തിനും മാറിയിട്ടില്ല.

പ്രദർശനം തുടങ്ങി 12-ാം നാളായിരുന്നു അത്. രണ്ടു വർഷത്തോളം 150-ഓളം കലാകാരൻമാരും കുടുംബങ്ങളും അടച്ച ടെന്റിനുള്ളിൽ കഴിഞ്ഞു. കോവിഡിന്റെ ദുരിതപർവത്തിനൊടുവിൽ മലപ്പുറം ജില്ലയിൽ ആദ്യപ്രദർശനത്തിനെത്തിയതാണ് സർക്കസ് താരങ്ങൾ. മേയ് 13-ന് ശുകപുരം സഫാരി മൈതാനിയിലാണ് പ്രദർശനമാരംഭിക്കുന്നത്.

edappal #jombos #Malappuram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button