CHANGARAMKULAMLocal news

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു

ചങ്ങരംകുളം: കോ​ക്കൂ​രി​ലെ ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് ഞാ​ലി​ൽ സ​ജീ​വി​നെ (60) ആ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ ന​സി​യ എം. ​സാ​ഹി​ബ്, എ​സ്.​ഐ ശ്രീ​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത‌​ത്.

ശ​നി​യാ​ഴ്‌​ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ക്കൂ​രി​ൽ​നി​ന്ന് മ​ദ്യ​പി​ച്ച നി​ല​യി​ൽ ഒ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം​ചെ​യ്ത‌​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് ക​ള്ള് കു​ടി​ച്ച​താ​ണെ​ന്നും സ്ഥി​ര​മാ​യി ക​ള്ള് കു​ടി​ക്കാ​റു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്. ഉ​ട​നെ​ക​ള്ളു​ഷാ​പ്പി​ലെ​ത്തി ജീ​വ​ന​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം​ചെ​യ്ത‌​തോ​ടെ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. ക​ള്ളു​ഷാ​പ്പ് ഉ​ട​മ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സ​ജീ​വ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button