BREAKING NEWSEDAPPALKUTTIPPURAM

കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണ യുവാവ് ഗുരുതരാവസ്ഥയിൽ

കുറ്റിപ്പുറം: ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ച യുവാവ് ട്രാക്ക്നിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. എടപ്പാൾ അയിലക്കാട് കോട്ടമുക്കിലെ ആശാരിപുരയ്ക്കൽ പരമേശ്വരൻ്റെ മകൻ വിനോദ് കുമാറിനാണ് പരുക്കേറ്റത്. എം.ജി.ആർ ചെന്നൈ സെൻട്രർ മെയിലിൽ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഇയാൾ വിട്ടിലേക്ക് പോകുവാൻ കുറ്റിപ്പുറം റയിൽവെ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. മദ്യപിച്ചിരുന്ന ഇയാൾ ചാടി ഇറങ്ങുകയും പിടിത്തം കിട്ടാതെ ട്രാക്കിലേക്ക് വീഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഇയാളുടെ രണ്ട് കാലും മുറിഞ്ഞിട്ടുണ്ട്. കുറ്റിപ്പറം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടനെ ഇയാളെ എടപ്പാൾ സ്വകാര്യ ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button