EDAPPALLocal news

പൂക്കരത്തറ തളിശിവക്ഷേത്രം : നടപ്പുരയുടെ ശിലാസ്ഥാപനം

എടപ്പാൾ : പൂക്കരത്തറ തളിശിവക്ഷേത്രത്തിലെ ശീവേലിപ്പുരയുടെ (നടപ്പുരയുടെ) ശിലാസ്ഥാപനം മലബാർ ദേവസ്വം ബോർഡ്‌ മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബിശങ്കർ നിർവഹിച്ചു.ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശങ്കരനാരായണൻ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി പി എം മനോജ്‌ എമ്പ്രാന്തിരി, ക്ഷേത്രം ഊരാളൻ കെ സി വാസുണ്ണി നായർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. മുകുന്ദൻ കാട്ടിനാട്ടിൽ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.മലബാർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും, ഏരിയ കമ്മിറ്റി മെമ്പർമാരും, നാട്ടുകാരും പങ്കെടുത്തു.എട്ടുതൂണുകളിലാണ് നടപ്പുര നിർമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button