BREAKING NEWSLATEST NEWS

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരനിൽ നിന്ന് നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. ഹാരൂൺ റഷീദും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.ആധുനിക ചികിത്സാരീതികളും ആയുർവേദവും ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി തുടങ്ങിയ വിവിധ പുനരധിവാസ ചികിത്സാ വിഭാഗങ്ങളും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പരിചരണമാണ് നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രധാന സവിശേഷത.

ന്യൂറോ റീഹാബിലിറ്റേഷൻ, ഓർത്തോ റീഹാബിലിറ്റേഷൻ, ദീർഘകാല രോഗീപരിചരണം തുടങ്ങിയ മേഖലകളിൽ വ്യക്തികേന്ദ്രീകൃതവും മൾട്ടി ഡിസിപ്ലിനറി സമീപനത്തിലുള്ളതുമായ ചികിത്സാ സേവനങ്ങൾ ആശുപത്രി നൽകിവരുന്നു. ഗുണനിലവാരമുള്ള ചികിത്സ, രോഗീസുരക്ഷ, മികച്ച ആശുപത്രി സേവനങ്ങൾ, തുടർച്ചയായ സേവനമികവ് എന്നിവയിൽ ആശുപത്രി പുലർത്തുന്ന പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ നേട്ടം.

ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ.കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി രോഗികളും ചികിത്സയ്ക്കും സമഗ്രമായ പുനരധിവാസ പരിചരണത്തിനുമായി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ ആശ്രയിക്കുന്നുണ്ട്.

അന്താരാഷ്ട്ര രോഗികൾക്ക് ആവശ്യമായ ചികിത്സാ ഏകോപനവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ആഗോളതലത്തിലും വിശ്വാസ്യതയുള്ള ആരോഗ്യപരിചരണ കേന്ദ്രമായി വളരുകയാണ് ആശുപത്രി ലക്ഷ്യമിടുന്നത്.ആരോഗ്യപരിചരണ രംഗത്ത് കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് മുന്നേറാനും സ്വദേശത്തും വിദേശത്തുമുള്ള രോഗികൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനും ഈ അംഗീകാരം പുതിയ പ്രചോദനമായി മാറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button