PONNANI
പൊന്നാനിയിൽ സർക്കാർ കോളേജ് അനുവദിക്കണം -എസ്. എഫ്. ഐ
എരമംഗലം : വിദ്യാഭ്യാസം സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ പൊന്നാനിയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്നും മാറഞ്ചേരി ഗവ. ഐ ടി ഐ യിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്നും എസ് എഫ് ഐ പൊന്നാനി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാറഞ്ചേരി അഭിമന്യു നഗറിൽ നടന്ന ഏരിയ സമ്മേളനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ എ സക്കീർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ പി. ശ്രീകല അധ്യക്ഷത വഹിച്ചു. നീതു, ഹരികൃഷ്ണപാൽ, തേജസ് കെ ജയൻ, ദിൽഷാദ് കബീർ എന്നിവർ പ്രസംഗിച്ചു.
