CHANGARAMKULAM

ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പി മുത്തുക്കോയ തങ്ങൾ പുരസ്‌കാരം സി.എം യൂസഫിന് സമ്മാനിച്ചു.

ചങ്ങരംകുളം:ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പി മുത്തുക്കോയ തങ്ങൾ പുരസ്‌കാരം സി.എം യൂസഫിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.
മുത്തുക്കോയ തങ്ങൾ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി ആയിരുന്നുവെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നന്നംമുക്ക് ഖത്തർ കെ. എം. സി സി ഇത്തരത്തിൽ മുത്തുക്കോയ തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡിനായി തിരഞ്ഞെടുത്തത് അർഹനായ വ്യക്തിത്വത്തെ തന്നെ ആണെന്നും, വിദ്യാർത്ഥി ആയിരിക്കെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സുത്യർഹമായ സേവന പ്രവർത്തനങ്ങളാണ് സി. എം യുസഫ് കാഴ്ച വച്ചിട്ടുള്ളതെന്നും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാനിൽ തുടങ്ങി മുസ്ലിം ലീഗിൻ്റെയും, മറ്റു വിവിധ മേഖലയുടെ നേതൃത്വം കൈകാര്യം ചെയ്ത വ്യക്തിത്വമാണ് സി. എം യുസഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങരംകുളം മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.
പി ഉബൈദുള്ള എം എൽ എ മുഖ്യ പ്രഭാഷണം നടത്തി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, അഷ്‌റഫ്‌ കോക്കൂർ, എം.വി ശ്രീധരൻ മാസ്റ്റർ, പി ഇ എ സലാം മാസ്റ്റർ,അഹമ്മദ് ബാഫഖി തങ്ങൾ,ഷാനവാസ്‌ വട്ടത്തൂർ,സിദ്ദിക്ക് പന്താവൂർ, നാഹിർ ആലുങ്ങൽ, ഇ പി ഏനു,പിഎംകെ കാഞ്ഞിയൂർ, സി കെ ബാപ്പുനു ഹാജി, പി പി യൂസഫലി, സുബൈർ കൊട്ടിലിങ്ങൽ, സുബൈർ കോഴിക്കര, വി കെ എം ഷാഫി തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തൂ.
റഷീദലി ശിഹാബ് തങ്ങൾ ഉപഹാരവും,പി ഉബൈദുള്ള പൊന്നാടയും, എം കെ റഫീഖ പ്രശസ്തി പത്രവും സിഎം യൂസഫിന് നൽകി.സിഎം യൂസഫ് മറുപടി പ്രസംഗം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button