BREAKING NEWSKERALAKUTTIPPURAMLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് മാറ്റൽ; ലേലം റദ്ദാക്കി പുനർലേലം ചെയ്യും

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് മാറ്റാൻ നടന്ന വിവാദ ലേലം റദ്ദാക്കാനും പുനർലേലം നടത്താനും പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഇന്ന് ( ബുധൻ സപ്റ്റംബർ 2 ) ചേർന്ന ഭരണ സമിതി യോഗമാണ് പുതിയ ലേലം നടത്താൻ തീരുമാനിച്ചത്.

ആഗസ്റ്റ് 31 ന് നടന്ന ലേലത്തിൽ 18 ലക്ഷം രൂപക്ക് കെട്ടിടം പൊളിച്ച് മാറ്റാൻ ലേലം വിളിച്ചയാൾ പണം അടക്കാനോ കരാർ സ്ഥാപിക്കാനോ തയ്യാറാകാതെ ” മുങ്ങിയത് ” വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഭരണ സമിതി യോഗം ചേർന്ന് പുതിയ ലേലം നടത്താൻ തീരുമാനിച്ചത്. അടുത്ത ലേലത്തിൽ മുൻ ലേലം മോഡൽ “മുങ്ങൽ ” ഒഴിവാക്കാൻ കർശന നിബന്ധനകളും മാനദണ്ഡങ്ങളും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button