BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONUPDATES

സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ: സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ദേശീയത: പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തിൽ എടപ്പാളിൽ സെമിനാർ സംഘടിപ്പിച്ചു. ഗോൾഡൻ ടവറിൽ നടന്ന സെമിനാർ സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.അഡ്വ. എം.ബി. ഫൈസൽ സ്വാഗതം പറഞ്ഞു. വി. ശശികുമാർ അധ്യക്ഷത വഹിച്ചു. ഡോ. അനിൽ ചേലേമ്പ്ര, പ്രൊഫ. എം.എം. നാരായണൻ, പി. നന്ദകുമാർ തുടങ്ങിയവർ വിഷയത്തിൽ പ്രഭാഷണം നടത്തി.CITU സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. ജിതേന്ദ്രൻ, വി.പി. സോമസുന്ദരൻ, വഹീദ, മോഹൻദാസ്, കെ. രാമദാസ് എന്നിവരും വിവിധ നേതാക്കളും പങ്കെടുത്തു. വി.വി. കുഞ്ഞുമുഹമ്മദ് നന്ദി പറഞ്ഞു.CITU മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിൽ മഞ്ചേരിയിൽ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button