NATIONAL

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്ട്രപതി വകുപ്പുകൾ മറ്റ് കേന്ദ്ര മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button