കടവനാട് മുഹമ്മദ് മതനിരപേക്ഷതയുടെ വക്താവ് -എം.ബി. രാജേഷ്
പൊന്നാനി : മതനിരപേക്ഷ ദേശീയതയുടെ വക്താവും കേരളത്തിന്റെ സംവാദ മണ്ഡലത്തെ ചലനാത്മകമാക്കിയ വ്യക്തിയുമാണ് പ്രൊഫ. കടവനാട് മുഹമ്മദെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.
എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കടവനാട് മുഹമ്മദിന് എം.ഇ.എസ്. പൊന്നാനി നൽകിയ ‘സ്നേഹവർഷം’ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്ദീനെയും ചടങ്ങിൽ ആദരിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ പി. സുരേന്ദ്രൻ കടവനാട് മുഹമ്മദിനെ പരിചയപ്പെടുത്തി. പി. നന്ദകുമാർ എം.എൽ.എ., എ.പി. അനിൽകുമാർഎം.എൽ.എ., പി.കെ. അബ്ദുറബ്ബ്, പി.ഒ.ജെ. ലബ്ബ, കെ.കെ. കുഞ്ഞിമൊയ്ദീൻ, ഒ.സി. സലാഹുദ്ദീൻ, കെ.കെ. മുഹമ്മദ് ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. പൊന്നാനി കർമ്മ റോഡ് വിഭാവനം ചെയ്ത കർമ്മ ബഷീറിന് ചടങ്ങിൽ പുരസ്കാരം നൽകി.