കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു
കുറ്റിപ്പുറം:’അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ എന്ന പ്രമേയവുമായി കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. പതാക ദിനം, ഫലസ്തീൻ ഐക്യദാർഢ്യം, ചിറക് യൂത്ത് ക്ലബ്ബ് ,ഫുട്ബോൾ ടൂർണ്ണമെൻ്റ്, തലമുറ സംഗമം, അനുമോദന ചടങ്ങ്, പ്രതിനിധി സമ്മേളനം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ഹമീദ് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി സൈതലവി വിഷയാവതരണം നടത്തി. എം.എസ്.എഫ് സെക്രട്ടറി സി.കെ നജാഫ് , മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സിദ്ധീഖ് പരപ്പാര, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കൈപള്ളി അബ്ദുല്ലക്കുട്ടി, സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷമീർ തടത്തിൽ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ.പി.പി ഹമീദ്, സെക്രട്ടറി ഷാജഹാൻ,സി.പി നിസാർ, സഖാഫ് തങ്ങൾ, റാഫി പകരനല്ലൂർ, റാഫി കൊട്ടിലുങ്ങൽ, ഷാഫി പൂങ്ങോട്ടിൽ, സജാദ് പരുത്തിപ്പുറ,
ആബിദ് വരിക്കപുലാക്കൽ, മുഹമ്മദലി നടുവട്ടം, അജ്മൽ മൂടാൽ,ആഷിഖ് എന്നിവർ സംസാരിച്ചു