Local news

അപകടം പറ്റി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കാനെന്നെ വ്യാജേനെ സോഷ്യല്‍ മീഡിയയില്‍ 100 രൂപ ചലഞ്ച് നടത്തി തട്ടിപ്പ്

പെരിങ്ങോട് സ്വദേശിയായ യുവാവ് ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

ചാലിശ്ശേരി:അപകടം പറ്റി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കാനെന്നെ വ്യാജേനെ സോഷ്യല്‍ മീഡിയയില്‍ വ്യാജ എക്കൗണ്ട് ഉപയോഗിച്ച് 100 രൂപ ചലഞ്ച് നടത്തി തട്ടിപ്പ് നടത്തിയ പെരിങ്ങോട് സ്വദേശിയായ യുവാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.ചാലിശ്ശേരി പെരിങ്ങോട് മാരായംകുന്നത്ത് മുഹമ്മദ് ഷനൂബ്(29)നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ മൊബൈലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇയാള്‍ മുമ്പ് രമേഷ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററിട്ട കേസിലും പ്രതോ ആയിരുന്നെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു
പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജറാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button