BREAKING NEWSLATEST NEWS

LUVLAP LITTLE ARTISTS 2026 കളറിംഗ് മത്സരം സംഘടിപ്പിച്ചു

ചങ്ങരംകുളം: LUVLAP Montessori House of Children – Changaramkulam-ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി LUVLAP LITTLE ARTISTS 2026 എന്ന പേരിൽ കളറിംഗ് മത്സരം സംഘടിപ്പിച്ചു.LUVLAP ഡയറക്ടർ ശ്രീമതി ഷഹ്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ ഫൗണ്ടറും പ്രിൻസിപ്പലുമായ അനീഷ നസീർ സ്വാഗതം ആശംസിച്ചു.

ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസിയ ഇബ്രാഹിം കുട്ടികൾക്ക് കളറിംഗ് ഷീറ്റുകൾ കൈമാറി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റനീഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.വിവിധ പ്രായവിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ ഭാവനാശേഷി, സർഗാത്മകത, കലാപരമായ കഴിവുകൾ എന്നിവ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി മത്സരം മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button