Local newsPONNANI

സ്വാശ്രയ മാൾ; നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു

പൊന്നാനി: സാമൂഹ്യ സംരംഭകത്വത്തിൻറ പൊന്നാനി മാതൃകയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ രൂപീകൃതമായ സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രഥമ പദ്ധതിയായ സ്വാശ്രയ മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. നേഷണൽ ഹൈവേ ഉറൂബ് നഗറിലെ പദ്ധതി പ്രദേശത്ത് നടന്ന കുറ്റിയടിക്കൽ ചടങ്ങിന് മഖ്ദൂം എം പി മുത്തുകോയ തങ്ങൾ കാർമികത്വം വഹിച്ചു. ഇത്തരം സാമൂഹ്യ സംരംഭങ്ങൾക്ക് പൊതു ജന സമൂഹത്തിൻറ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സയ്യിദ് മുത്തു കോയ തങ്ങൾ പറഞ്ഞു. കമ്പനി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, വി വി ഹമീദ്, സുബൈർ കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു രമേശ് റിയാദ്, ബഷീർ പാലക്കൽ അബുദാബി എന്നിവരിൽ നിന്നുളള ഷെയറുകൾ ഹനീഫ മാളിയേക്കൽ സ്വീകരിച്ചു. കമ്പനി ഡയറക്ടർമാർ ,റീജിയണൽ കോഡിനേറ്റർമാർ, പി സി ഡബ്ല്യു എഫ് പ്രതിനിധികൾ എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, മാമദു കെ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ സലീം കളക്കര, ഗഫൂർ അൽ ഷാമ, ഇൻഫ്ര ടീം മെമ്പർ ഷംസുദ്ദീൻ കളക്കര,പ്രോജക്ട് മാനേജർ ഖലീൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ കൺസ്ട്രക്ഷൻ വർക്ക് ഏറ്റെടുത്തിട്ടുളളത് കോഴിക്കോട് ആസ്ഥാനമായുളള കൊളക്കാടൻ കൺസ്ട്രക്ടേഴ്സ് ടീമാണ്.സ്വാശ്രയ മാൾ കൂടുതൽ വിവരങ്ങൾക്ക് : Call ☎️ : +91 7356 526 526Email ???? : swasrayaponnani@gmail.comVisit. ???? : www.swasrayaponnani.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button