നെല്ലിശേരി
AUPS നെല്ലിശ്ശേരി സ്കൂളിലെ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് നടത്തി.
എടപ്പാള്‍ :AUPS നെല്ലിശ്ശേരി സ്കൂളിലെ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഇൻവെസ്റ്റിച്ചർ ചടങ്ങ് 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.
PTA പ്രസിഡൻറ് ജാഫർ അധ്യക്ഷത വഹിച്ച ചടങ്ങ് സൂജാ രാജേഷ് ALT(G), TC(G), എടപ്പാൾ ഉദ്ഘാടനം ചെയ്തു.
പുതിയ ഗൈഡുകൾ പ്രതിജ്ഞയെടുത്ത് ഔദ്യോഗികമായി യൂണിറ്റിൽ ചേർന്നു.
സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ,രക്ഷിതാക്കളും പുതിയ അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ശേഷം മധുരവിതരണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും
ഗൈഡ് ക്യാപ്റ്റൻ റംഷിമോൾ നന്ദിയും പറഞ്ഞു.