നെല്ലിശേരി
എടപ്പാൾ ഉപജില്ല കലോത്സവത്തിൽ അഭിമാന നേട്ടം കൈവരിച്ച് എ യു പി എസ് നെല്ലിശ്ശേരി
എടപ്പാൾ ഉപജില്ല കലോത്സവത്തിൽ അഭിമാന നേട്ടം കൈവരിച്ച് എ യു പി എസ് നെല്ലിശ്ശേരി :8,10,11,12 ദിവസങ്ങളിലായി കോക്കൂർ എ എച്ച് എം ജി എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും സംസ്കൃതം ഓവറോൾ മൂന്നാം സ്ഥാനവും ജനറൽ വിഭാഗം ഓവറോൾ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി കൊണ്ടാണ് യുപിഎസ് നെല്ലിശ്ശേരി നാടിന് അഭിമാനമായി മാറിയത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി അറബിക്,സംസ്കൃതം, ഉറുദു വിഭാഗങ്ങളിൽ പങ്കെടുത്ത മുഴുവൻ വിഭാഗങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ടാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.