CHANGARAMKULAM
ചങ്ങരംകുളം ടൗണിലെസീബ്രാ ലൈൻ പുതുക്കി വരച്ചു
ചങ്ങരംകുളം : തൃശ്ശൂർ കുറ്റിപ്പുറം
സംസ്ഥാനപാതയിൽ ചങ്ങരംകുളം ടൗണിലെ സീബ്രാലൈനുകൾ പുതുക്കി വരച്ചു. ആലംങ്കോട് ഗ്രാമ പഞ്ചായത്തിൽ
ചേർന്ന ട്രാഫിക് റെഗുലേറ്ററി
കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് സീബ്ര
ലൈനുകൾ പുതുക്കിയത്. ചങ്ങരംകുളം ടൗണിൽ മൂന്നിടത്തും താടിപ്പടി യിലുമാണ്
സീബ്രാലൈനുകൾ പുതുക്കിയത്. കൂടാതെ
ഹമ്പുകൾക്ക് സമീപവും ലൈനുകൾ വരച്ചിട്ടുണ്ട്.മാഞ്ഞുപോയ സീബ്രാലൈനുകൾ പുതുക്കി
വരക്കണം എന്ന ആവശ്യം നിരവധി കോണുകളിൽ
നിന്നും ഉയർന്നിരുന്നു.