EDAPPAL

പഞ്ചാരമിഠായി ക്ക്‌ സത്യജിത്ത് റേ പുരസ്‌കാരം

എടപ്പാൾ: ക്രിയേറ്റിവ് ഫിലിം ലാബിന്റെ ബാനറിൽ ബാലസംഘം പോത്തനൂർ ഈസ്റ്റ് യൂണിറ്റ് നിർമിച്ചു ജാഫർ കുറ്റിപ്പുറം സംവിധാനം നിർവഹിച്ച ‘പഞ്ചാരമിഠായി’ തിരുവനന്തപുരത്ത് വെച്ച് നടന്ന സത്യജിത് റേ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുത്തു.
ചിത്രത്തിനുള്ള പുരസ്കാരവും, പ്രശസ്തി പത്രവും സംവിധായകൻ ജാഫർ കുറ്റിപ്പുറം പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂരിൽ നിന്നും സ്വീകരിച്ചു.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കവി പ്രഭാവർമ്മ, സംവിധായകരായ ബാലുകിരിയത്ത്, സജിൻലാൽ, സംഗീതജ്ഞൻ രമേശ്‌ നാരായണൻ, ഛായാഗ്രരാഹകൻ എസ് കുമാർ, സാഹിത്യകാരി കെ.പി.സുധീര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതിനോടകം നിരവധി ഫെസ്റ്റിവലിൽ പങ്കെടുത്തു പുരസ്‌കാരം കരസ്ഥമാക്കിയ പഞ്ചാരമിഠായി യിൽ എടപ്പാൾ പോത്തനൂരിലെ 65 ഓളം ബാലസംഘം കുട്ടികൾ ആണ് അഭിനയിച്ചിട്ടുള്ളത്. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഒരു പ്രദേശത്തെ കുട്ടികളുടെ ഇടപെടൽ കൂടിയാണ് സിനിമയുടെ ഇതിവൃത്തം.
ഇതിനോടകം നിരവധി സ്കൂളുകളിലും ക്ലബ്ബ്കളിലും പഞ്ചാരമിഠായി പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button