VATTAMKULAM
ഗ്രാമവണ്ടി സെെഡ് ഒതുക്കുന്നതിനിടെ ചെളിയിൽ താഴ്ന്നു
വട്ടംകുളം | ഗ്രാമവണ്ടി സെെഡ് ഒതുക്കുന്നതിനിടെ ചെളിയിൽ താഴ്ന്നു. ജൽജീവ
ൻ മീഷൻ പദ്ധതിക്കായി കുഴിയെടുത്ത ഭാഗത്താണ് വണ്ടിയുടെ ടയർ താഴ്ന്നത്. വെള്ളയാഴ്ച രാവിലെ
മാണൂർ ചേകനൂർ റൂട്ടിലാണ് സംഭവം. ഒരു ഭാഗം ചരിഞ്ഞു നിന്നതിനതോടെ
ഡ്രൈവർ സീറ്റിനോട് ചേർന്ന ഡോറിലൂടെയാണ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പുറത്തിറങ്ങിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം വണ്ടി വലിച്ച് കയറ്റി സർവ്വീസ് പുനരാരംഭിച്ചു.ഗ്രാമീണ മേഖലയിൽ നിരവധി വിദ്യാർത്ഥികൾ, അടക്കമുള്ള വിവിധ ജോലികൾക്കായി പോകുന്ന സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഗ്രാമവണ്ടി ചെളി കുഴിയിൽ കുടങ്ങിയതോടെ യാത്ര തടസം നേരിട്ടത്.
ജൽജീവൻ മീഷൻ അടക്കം പലതരത്തിലുള്ള ആവശ്യങ്ങൾക്ക് ഗ്രാമീണ റോഡുകളിലും മറ്റും കുഴിച്ച ചാലുകളും, കുഴികളും ശരിയായ രീതിയിൽ മൂടാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്