പുകയില രഹിത വിദ്യാലയം: ബോധവത്കരണം നടത്തി
വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ സ്കൂളുകൾ സമ്പൂർണ്ണ പുകയില രഹിത വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് വട്ടംകുളം സി.പി.എൻ.യു.പി.സ്കൂളിൽ തുടക്കമായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക കെ.വി.നസീമ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ പദ്ധതി വിശദീകരിച്ചു.സി.സരള, കെ.സി.മണിലാൽ, കെ.എ. കവിത, സി.സജി, എസ്.സുജ ബേബി, കെ.എം.നാരായണൻ, ഇ.പി.സുരേഷ്, എം.പി.രേഖ, രേഷ്മ പ്രവീൺ, കെ.ജി.നിനു, സതീഷ് അയ്യാപ്പിൽ, എസ്.അർച്ചന എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാലയത്തിൻ്റെ നൂറുവാര പരിധിയിൽ പുകയില നിരോധന മേഖല അടയാളമായി മഞ്ഞ രേഖ വരക്കും.ബോധവൽക്കരണ ബോർഡുകളും സൂചന ബോർഡുകളും സ്ഥാപിക്കും. വിദ്യാലയങ്ങളിലെ ജാഗ്രത സമിതികൾ പുനസംഘടിപ്പിക്കും. ജൂൺ മാസം വിദ്യാലയങ്ങൾ തുറക്കുമ്പോൾ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തും. വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.