CHANGARAMKULAMLocal news

റോഡപകടങ്ങൾ തടയാൻ മുൻകരുതലെടുക്കണം -വെൽഫെയർ പാർട്ടി

ചങ്ങരംകുളം: സംസ്ഥാന പാതയിൽവർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകരുതലെടുക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പാതയിലെ കോലിക്കര, പാവിട്ടപ്പുറം, മാങ്കുളം ഭാഗത്ത് റോഡപകടങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. എത്രയോ ജീവൻ പൊലിഞ്ഞു. ഗുരുതര പരിക്കുകളോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ അനവധി. റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകൈ എടുക്കണമെന്നും, 11-ാം വാർഡിൽ ആവശ്യമായ സൗകര്യമില്ലാതെ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്ന ബാലവാടിആവശ്യമായ സൗകര്യങ്ങളോട് കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനും അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അശ്റഫലി കട്ടുപ്പാറ ഉൽഘാടനം ചെയ്തു. ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു. ഷഹനാസ് എടപ്പാൾ, ഖലീലുർ റഹ്മാൻ പൊന്നാനി, റുക്സാന ഇർഷാദ്, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ-വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ജില്ലാ സെക്രട്ടറി അശ്റഫലി കട്ടുപ്പാറ ഉൽഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button