kannur
ഇരട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
കണ്ണൂർ : ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 12 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മറ്റ് യാത്രക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.