KERALA

സ്വര്‍ണവില താഴോട്ടില്ല; ഇന്നും വില കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്.

ഔണ്‍സിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണം വ്യാപാരം നടത്തുന്നത്. പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാരത്തിന് പ്രതികൂലമാവുന്ന രീതിയിലുള്ള അറിയിപ്പുകള്‍ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം.

അതേസമയം, നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സില്‍ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോള്‍ നിഫ്റ്റി 23,000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.ടെക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോ കോർപ്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, ടൈറ്റാൻ എന്നീ കമ്ബനികളാണ് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി.എസ്. ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button