സമൂഹത്തിലെ തെറ്റായ ഭക്ഷണശീലങ്ങൾ സ്ത്രീകൾക്ക് നിയന്ത്രിക്കാൻ സാധിക്കുംകുറുക്കോളി മൊയ്തീൻ എം എൽ എ
എടപ്പാൾ: രോഗങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കാൻ പ്രധാനകാരണം തെറ്റായ ഭക്ഷണശീലങ്ങളാണന്നും ഒരു പരിധിവരെ സ്ത്രീകൾക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ പ്രസ്താവിച്ചു.നടുവട്ടം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നാഷണൽ ഐ ടി ഐയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. അദ്ദേഹം. ഇബ്രാഹിം മൂതൂർ അദ്ധ്യക്ഷതവഹിച്ചു. മൂസ ഔലാദ് ബോധപലക്കരണ ക്ലാസ് നേതൃത്വം നൽകി.പ്രസിഡൻ്റ് എം.എ നജീബ്,ഫസീല സജീബ്, ഹസൈനാർ നെല്ലിശ്ശേരി,ഹാജികെ സൈദ് പൊന്നാനി,ടി.എസ് അർജുൻ,അബദു പടിഞ്ഞാകര,വി.ടി. ആഗ്നേയ്,എം.ഷറഫുദ്ദീൻ,ഡോ.രജനി,നാസർ കോലക്കാട് പ്രസംഗിച്ചു.
സമാപന പൊതുയോഗത്തിൽ സിപി മുഹമ്മദലി അദ്ധ്യക്ഷതവഹിച്ചു. മജീദ് കഴുങ്കിൽ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.കെ.വി. യൂസഫ്,മജീദ് നടുവട്ടം,കെ ഉസ്മാൻ പെരിന്തൽമണ്ണടി. ഉവൈസ്,മമ്മി കോലക്കാട്, പി.വി. സുലൈമാൻ,ആദിൽ പി.വി. കോഹിനൂർ മുഹമ്മദ്, സുലൈമാൻ ടി,ടി.സി.മൊയ്തീൻ,സജ്ജാദ്കുണ്ടോട്ടി സിറാജ് കെ പി, പ്രസംഗിച്ചു.