EDAPPAL
ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
എടപ്പാൾ :സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി, കിസാൻസഭ , ബി.കെ.എം. യു തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തവനൂർ മണ്ഡലത്തിലെ പൂക്കരത്തറയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.
കിസാൻസഭ തവനൂർ മണ്ഡലം സെക്രട്ടറി രാജൻ അയിലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് എ.ഐ.ടി.യു. സി ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. പി.പി.മുസ്തഫാ, മണികോലൊളംമ്പ്, സക്കീർ ഹുസൈൻ, പരമേശ്വരൻ, പ്രമോദ്നടുവട്ടം, തുടങ്ങിയവർ സംസാരിച്ചു.രാമചന്ദ്രൻ , സുലൈമാൻ എന്നിവർ നേതൃത്വം നൽകി .