എടപ്പാൾ: തവനൂർ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തികോവിഡ് മൂന്നാംഘട്ട മുന്നൊരുക്കത്തിന്റെ ഭാഗമായി തവനൂർ പഞ്ചായത്തും ആയുഷ് – ആയുർവേദ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് നൽകുന്ന പദ്ധതി തളിരിനൊരു തണൽ ബാലരക്ഷ – കുട്ടികൾക്ക് ആയുർവേദ മരുന്ന് വിതരണം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം ലിഷ മോഹൻ, സീനിയർ മെഡിക്കൽ ഓഫീസർ പ്രിയ, അസിസ്റ്റൻ്റ് സെക്രട്ടറി ആർ രാജേഷ്, പി സുരേന്ദ്രൻ, ഫർമസിസ്റ്റ് മോഹനൻ എന്നിവർ സംസാരിച്ചു.
I’m so happy to read this. This is the type of manual that needs to be given and not the accidental misinformation that is at the other blogs. Appreciate your sharing this best doc.