Local newsPONNANI

പൊന്നാനി നഗരസഭ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ

പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പൊന്നാനി നഗരസഭാ പരിധിയിൽ വിവിധ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. പത്താം വാർഡ് ആയ ചമ്രവട്ടം,28 വാർഡായ പലപ്രം വെസ്റ്റ്, 29 വാർഡായ ഉറൂബ് നഗർ, 39 വാർഡായ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലാണ് പൊന്നാനി നഗരസഭാ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മലപ്പുറം ജില്ലയിൽ ഞായറാഴ്ച 3,190 പേർക്കായിരുന്നു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും ഉയർന്നാണ് നിൽക്കുന്നത്. ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.49 ശതമാനമാണ്. ഇതേതുടർന്നാണ് ജില്ലാ കലക്ടർ ജില്ലയിൽ വിവിധ നഗരസഭാ പഞ്ചായത്ത് പരിധിയിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button