KERALALocal news

ബോണസ് 4000, ഉത്സവബത്ത 2750; പെൻഷൻകാർക്ക് 1000

തിരുവനന്തപുരം : സർക്കാർ ജീവനക്കാർ‌ക്ക് കഴിഞ്ഞ ഓണത്തിനു നൽകിയ അതേ ബോണസും ഉത്സവബത്തയും ഇക്കുറിയും നൽകാൻ സർക്കാർ തീരുമാനിച്ചു. ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. ആവശ്യപ്പെടുന്ന എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം മുൻകൂറായി (അഡ്വാൻസ്) 20,000 രൂപ അനുവദിക്കും.

പാർട്ട്‌ ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് മുൻകൂർ 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കും. ആകെ 600 കോടി രൂപയാണ് ജീവനക്കാർക്ക് ബോണസും മറ്റും നൽകുന്നതിനുള്ള ചെലവ്. ക്ഷേമ പെൻഷൻ അനുവദിച്ചുള്ള ഉത്തരവിറങ്ങിയതോടെ ഇൗയാഴ്ച വിതരണം നടക്കും. അടിയന്തര ചെലവു കണക്കിലെടുത്ത് 7.47% പലിശയ്ക്ക് 16 വർഷത്തെ തിരിച്ചടവിൽ ഇന്നലെ റിസർവ് ബാങ്ക് വഴി 1,000 കോടി രൂപ സർക്കാർ കടമെടുത്തു. അടുത്തയാഴ്ച 2,000 കോടി രൂപ കൂടി കടമെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button