EDAPPALLocal news

കണ്ടനകം ബീവറേജ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു

സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളും

എടപ്പാൾ: നിരന്തര സമരത്തിന്റെ അടിസ്ഥാനത്തിൽ പാതയൊരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചു പൂട്ടാനുള്ള കോടതി ഉത്തരവിൽ പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡ് മഹാമാരിയുടെ മറവിൽ തുറന്നത്തിനെതിരെ തവനൂർ മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബീവറേജിലേക്ക് മാർച്ച്‌ നടത്തി.
ബീവറേജിന്‌ മുന്നിൽ പോലീസ് പ്രവർത്തകരെ തടഞ്ഞു തുടർന്ന് പോസീസും പ്രവർകരും ഉന്തും തള്ളുമുണ്ടായി നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.
നാട്ടുകാരെയും, ജനപ്രതിനിധികളെയും, സന്നദ്ധ സംഘടകളെയും അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറീപ്പ് നൽകി.
പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ മുഖ്യപ്രഭാഷണം നടത്തി.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സ്വാലിഹ് തങ്ങൾ, വി.കെ.എ മജീദ്, വി.പി റഷീദ്, ഹസ്സൈനാർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട്, ഗഫൂർ കണ്ടനകം, പി.എം മായ തവനൂർ, വിപി അക്ബർ, ഏവി നബീൽ, ഷുഹൈബ് ഹുദവി, ഷാഫി അയങ്കലം, സുഹൈൽ പെരുന്തല്ലൂർ, നാസിക് ബീരഞ്ചിറ, കമറു പുള്ളുവൻപടി, സുലൈമാൻ മൂതൂർ, ഉണ്ണി മരക്കാർ വെള്ളഞ്ചേരി, പള്ളത്ത് അസീസ്, നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button