EDAPPALLocal news

ഇഫ്ളുൽ ഖുർആൻ കോളേജിന്റെ പഠനാരംഭം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : സമസ്ത തവനൂർ മണ്ഡലം ആസ്ഥാന മന്ദിരത്തിൽ തുടങ്ങുന്ന ഇഫ്ളുൽ ഖുർആൻ കോളേജിന്റെ പഠനാരംഭം ഉദ്ഘാടനം ചെയ്തു. നരിപ്പറമ്പ് സമസ്ത ആസ്ഥാനത്ത്  വെച്ച് നടന്ന ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു. ടി.എ റഷീദ് ഫൈസി അധ്യക്ഷനായി. സലാഹുദ്ദീൻ ഫൈസി വെന്നിയൂർ, കെ.കെ.എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ്, കാസിം ഫൈസി പോത്തന്നൂർ, അബ്ദുൽ ഖാദർ അൽഖാസിമി കാലടി, അക്ബറലി ശിഹാബ് തങ്ങൾ കടകശ്ശേരി, കെ.കെ.എം ഷാഫി മാസ്റ്റർ ആലത്തിയൂർ, കെ.പി അബൂബക്കർ ഹാജി പാറപ്പുറം, എ.വി അസീസ് മൗലവി വട്ടംകുളം, ഹാഫിള് ഇബ്രാഹിം ഫൈസി പുറത്തൂർ, മുഫത്തിഷ് സി.പി അബ്ദുല്ല മുസ്‌ലിയാർ, കെ.വി അബ്ദുറഹ്മാൻ ഫൈസി, ഹംസ ഹാജി നരിപ്പറമ്പ് സംസാരിച്ചു. അലി മുസ്‌ലിയാർ കൂരട സ്വാഗതവും ഇസ്മായിൽ മുസ്ലിയാർ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button