EDAPPALLocal news

കൂട്ട് കോലത്ര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ: കൂട്ട് കോലത്ര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പുള്ളുവൻപടി മദ്രസത്തുന്നൂർ മദ്രസയിൽ വച്ച് നടന്ന പരിപാടിയിൽ പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും ട്രെയിനറുമായ അജിത ഉണ്ണി ക്ലാസ് നയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ശ്രീ.രാജൻ കെ.പി സ്വാഗതവും കെ.പി അനിൽ നന്ദിയും രേഖപ്പെടുത്തി. തവനൂർ ഗവ. കോളേജ് അദ്ധ്യാപകൻ വിനീത് ടി.പി, കുറ്റിപ്പുറം സ്കൂൾ അദ്ധ്യാപകൻ. ശശി കെ.പി, മോഹൻദാസ്.കെ തുടങ്ങിയവർ സംസാരിച്ചു. കൂട്ട് കോലത്ര ഭാരവാഹികളായ സെയ്തലവി, സുകുമാരൻ കെ.പി, മുസ്തഫ തറയിൽ, ഹമീദ്.യു, ഹരിദാസൻ കെ.പി, വേണു കെ.പി, റിയാസ്, ഭാസ്‌ക്കരൻ കെ.പി, മണി, ഹനീഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button