EDAPPALLocal news

മികച്ച റോട്ടറി ക്ലബ്ബിനുള്ള അവാർഡ് എടപ്പാളിന്

എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാളിന് മികച്ച ക്ലബിനുള്ള പുരസ്ക്കാരം.
എടപ്പാൾ റോട്ടറി ക്ലബ് 2022-23 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കു ള്ള അംഗീകാരമായി
റോട്ടറി 3204 (5 വടക്കൻ ജില്ലകൾ അടങ്ങിയത്) മികച്ച റോട്ടറി പ്രസിഡന്റിനുള്ള അവാർഡ് റൊട്ടേറിയൻ ദിലീപ് കുമാർ കെ എടപ്പാൾ പ്രസിഡൻറ്, മികച്ച റോട്ടറി ക്ലബ്ബിനുള്ള അവാർഡ് എടപ്പാൾ റോട്ടറി ക്ലബ്ബിനും ലഭിച്ചു
കോഴിക്കോട് നടന്ന പ്രൗഢ ഗംഭീരമായ സമ്മേളനത്തിൽ വെച്ച് റോട്ടറി ഡിസ്റ്റിക് ഗവർണർ റൊട്ടേറിയൻ പ്രമോദ് നായനാർ അവാർഡുകൾ നൽകി. 22 -23 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഇരുപതോളം വിവിധ അവാർഡുകളാണ് എടപ്പാൾ റോട്ടറി ക്ലബ് നേടിയെടുത്തത്
ആരോഗ്യരംഗത്ത് നടത്തിയ( തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ ,വിദ്യാർത്ഥികൾക്ക് നടത്തിയ നേത്ര രോഗ നിർണ്ണയ ക്യാമ്പുകൾ, കണ്ണട വിതരണം, ഹോം കെയർ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ, ന്യൂറോ ക്ലിനിക്കുകൾ ,റോട്ടറി പ്രദീക്ഷ . എല്ലാ മാസവും നടത്തിവരുന്ന ഫ്രീ മെഡിസിൻ ഡിസ്ട്രിബ്യൂഷൻ, സ്ട്രോക്ക് ക്ലിനിക്, ഫ്രീ ഇഞ്ചക്ഷൻ ഫോർ സ്ട്രോക്ക് പേഴ്സൺസ്,
ക്യാൻസർ പേഷ്യൻസ് ഉള്ള സഹായങ്ങളും അവേറൻസ് ക്ലാസുകളും, ഫ്രീ വീൽചെയർ ഡിസ്ട്രിബ്യൂഷൻ, വാട്ടർ ഫിൽട്ടേഴ്സ്) പോളിയോ വാക്സിൻ രംഗത്തുള്ള സംഭാവനകൾ
മധുരം മലയാളം, വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ ,വിവിധ സഹായനിധികൾ,
വിവിധ ക്ലബ്ബുകളും ആയി സഹകരിച്ച് നടത്തിയ ഗ്രീൻ ബെൽറ്റ് പദ്ധതി, ആസാദിക്കാമൃത് മഹോത്സവം, , യോഗ ക്ലാസുകൾ, “NO DRUGS”
ക്യാമ്പയിൻ വിത്ത് ഋഷിരാജ് സിംഗ് , പീസ് ആൻഡ് ഹാർമണി റാലി,
സാമൂഹ്യരംഗത്ത് പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പദ്ധതികളുടെ വിജയകരമായ നടത്തിയതിനാണ് ഇരുപതോളം വാർഡുകൾ കരസ്ഥമാക്കിയത്.
എടപ്പാൾ റോട്ടറി ഭാരവാഹികളായ ദിലീപ് കുമാർ.k. സി എം ഷാജി ,ഗിരീഷ് A, ഡോക്ടർ രോഹിത് ശശിധരൻ, ഡോക്ടർ നന്ദു ബേബി, ഡോക്ടർ ഗസൽ, പ്രകാശ് പുളിക്ക പറമ്പിൽ, ജിത്തു മേപറമ്പത്ത്, സുമേഷ് ഐശ്വര്യ, കെ വി സന്തോഷ്, സുരേഷ് വി പി, സുധീർ സി എം എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button