എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തിരുത്ത് അംഗനവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി റാബിയ സ്വാഗതം പറഞ്ഞ പരിപാടിയിൽ പതിമൂന്നാം വാർഡ് മെമ്പർ സുഹൈല അഫീഫ്, പ്രഭാകരൻ നടുവട്ടം, ഡോ.അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. സതി ടീച്ചർ നന്ദി പറഞ്ഞു.