CHANGARAMKULAMLocal news

ഒരുദേശം മുഴുവൻ ആഘോഷത്തോടെ കദീജടീച്ചർക്ക് യാത്രയയപ്പ് നൽകി

ചങ്ങരംകുളം: നീണ്ട മൂന്ന് പതിറ്റാണ്ടോളം കോക്കൂർ ഇരുപത്തിഒന്നാം നമ്പർ അങ്കൺവാടിയിൽ സേവനമനുഷ്ടിച്ച് വിരമിച്ച എ.എം കദീജ കുട്ടിടീച്ചർക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ യാത്രയയപ്പ് നൽകി ആദരിച്ചു.വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി നടത്തിയ ഘോഷയാത്രയോടെ പരിപാടികൾ ആരംഭിച്ചു.സംഘാടക സമിതി ചെയർമാൻ കെ.വി മുഹമ്മദ്മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീർ ഉൽഘാടനം ചെയ്തു.അഷ്റഫ് കോക്കൂർ ഉപഹാരസമർപ്പണം നിർവ്വഹിച്ചു.പ്രദേശത്തെ വിവിധ യുവജനക്ലബ്ബുകൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രവാസി കൂട്ടായ്മകൾ എന്നിവർ ടീച്ചറെ മെമന്റോ നൽകി ആദരിച്ചു.വിദ്യാർത്ഥികൾ, ടീച്ചറുടെ സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ബ്ലോക്ക് മെമ്പർ റീസപ്രകാശ്,വാർഡ് മെമ്പർമാരായ ഷെരീഫ് വളയംകുളം, മൈമൂന ഫാറൂക്ക്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുലൈഖാബാനു, കെ.പി സുകുമാരൻ, എം.കെ അൻവർ, ഇ.വി മാമു, സീനത്ത് കോക്കൂർ, ഡോ: എം .കെ സലിം, മുജീബ് കോക്കൂർ എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.പ്രദേശത്ത് നിന്ന് വിത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിന് ഇ.വി മുജീബ് കോക്കൂർ സ്വാഗതവും, വി.കെ ആയിശ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button