CHANGARAMKULAMLocal news
ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ പന്താവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ചങ്ങരംകുളം: ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ യുവജന പ്രതിഷേധം. ഡി വൈ എഫ് ഐ
എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്താവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബ്ലോക്ക് കമ്മിറ്റി അംഗം ബിജീഷ് കോക്കൂർ അധ്യക്ഷത വഹിച്ചു.
എടപ്പാൾ ബ്ലോക്ക് കമ്മറ്റി അംഗം യദു സ്വാഗതം പറഞ്ഞ പരിപാടിയിൽ
ഷിഹാബ് മോസ്കോ,ജാസിർ, ധനീഷ്, നികേഷ്, റൗഫ് എന്നിവർ പങ്കെടുത്തു.